റിയാദ്- റിയാദിലെ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സേഫ് വേയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സേഫ് വേ നൈറ്റ് നാളെ വ്യാഴാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ 12 മണിവരെ റിയാദിലെ ശൈഖ് ജാബിര്‍ റോഡിലുള്ള നവാരസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷരീഫ്, അക്ബര്‍ ഖാന്‍, മന്‍സൂര്‍ ഇബ്രാഹിം, ഫാസിലാ ബാനു എന്നിവര്‍ നയിക്കുന്ന ഗാനമേളയും റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും അരങ്ങേറും.
കഴിഞ്ഞ 8 വര്‍ഷമായി റിയാദിലെ ഡ്രൈവര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി വിവിധ സേവനങ്ങള്‍ നല്‍കിവരികയാണ് സേഫ് വേ. ഇഫ്താര്‍ സംഗമങ്ങള്‍, ലേബര്‍ ക്യാമ്പുകളിലെ ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ചികിത്സ സഹായം എന്നിവ സംഘടിപ്പിച്ചു. ഇതുവരെ 33 ലക്ഷം രൂപയിലധികം സഹായധനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. സേഫ് വേ സാന്ത്വനം സംഘടനയിലെ അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന തുകയാണ് അംഗങ്ങള്‍ക്ക് സഹായധനമായി നല്‍കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ബഷീര്‍ കുട്ടംബൂര്‍, പ്രസിഡന്റ് ഹനീഫ കാസര്‍ക്കോട്, സെക്രട്ടറി അഷറഫ് ബാലുശ്ശേരി, ട്രഷറര്‍ മുഹമ്മദലി എഗരൂര്‍, ചാരിറ്റി ചെയര്‍മാന്‍ മുസ്തഫ ചെറുപ്പുളശ്ശേരി, മീഡിയ കണ്‍വീനര്‍ സാജിം തലശ്ശേരി. ജോയിന്റ് സെക്രട്ടറിമാരായ ജൈസല്‍ നന്മണ്ട, അഷറഫ് രാമനാട്ടുകര എന്നിവര്‍ സംബന്ധിച്ചു.