Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൈജൂസ് ആകാശ് ട്യൂഷൻ സെന്ററിൽ വൻ തീപിടുത്തം; ഉപകരണങ്ങൾ കത്തിച്ചാമ്പലായി

വിശാഖപട്ടണം - ആന്ധ്രയിലെ വിശാഖപട്ടണത്ത് ബൈജൂസ് ആകാശ് ട്യൂഷൻ സെന്ററിൽ വൻ തീപിടുത്തം. ഗാജുവാകയിലുള്ള ട്യൂഷൻ സെന്റർ പ്രവർത്തിച്ച കെട്ടിടത്തിലാണ് തീ പടർന്നത്. സ്ഥാപനത്തിലെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു. രണ്ടാം നിലയിൽ നിന്ന് തീ മൂന്നാം നിലയിലേക്കും പടരുകയായിരുന്നു. മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയ്ക്കും അഗ്‌നിബാധയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ സേന ഏറെനേരം പാടുപെട്ടാണ് തീയണച്ചത്. 
 സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്ഥാപനം വൻ സാമ്പത്തിക പ്രതിസന്ധിക്കിടെ, ഇ.ഡി നടപടികൾ കടുപ്പിച്ചതിന് പിന്നാലെ ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടതായും സൂചനയുണ്ട്. മലയാളികളെ മാത്രമല്ല, ലോകത്തെ പല സംരംഭകരെയും ഞെട്ടിച്ച വളർച്ചയുണ്ടാക്കിയ ബൈജു രവീന്ദ്രന്റെ സ്റ്റാർട്ടപ്പ് സംരംഭത്തിനുണ്ടായ താഴ്ച സമീപ കാലത്ത് വാർത്തകളിൽ നറഞ്ഞുനിൽക്കുകയാണ്. അതിനിടെ, കഴിഞ്ഞദിവസം ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരിക്കുകയാണ്.

Latest News