Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ കെ. ശൈലജ ടീച്ചർക്ക് വടകരയിൽ ഉജ്വല സ്വീകരണം

വടകര - സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിലെത്തിയ കെ. കെ ശൈലജ ടീച്ചർക്ക് ഉജ്വല സ്വീകരണം. ശൈലജ ടീച്ചറാകും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സി.പി.എം ഇന്നാണ് പ്രഖ്യാപനം നടത്തിയത്.  വൈകീട്ട് വടകം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയ ടീച്ചറെ സ്വീകരിക്കാൻ നേരത്തെ തന്നെ നിരവധി മുന്നണിപ്രവർത്തകർ കാത്തു നിൽക്കുകയായിരുന്നു. എൽ.ഡി.എഫ്‌  മണ്ഡലം കമ്മിറ്റി കൺവീനർ പനോളി വത്സൻ ഹാരാർപ്പണം നടത്തി. എം.എൽ.എമാരായ കെ. പി കുഞ്ഞമ്മദ്‌കുട്ടി, കാനത്തിൽ ജമീല, ഇ.കെ വിജയൻ, എൽ.ഡി.എഫ്‌ നേതാക്കളായ പി ജയരാജൻ, കെ.കെ ലതിക, സി ഭാസ്‌കരൻ, കെ.കെ ദിനേശൻ, മനയത്ത്‌ ചന്ദ്രൻ, ടി.പി ഗോപാലൻ, ടി.പി ബിനീഷ്‌, കെ പുഷ്‌പജ, പി.കെ ദിവാകരൻ, റഷീദ്‌ കുണ്ടുതോട്‌, കെ. കെ ബാലൻ, ആർ ശശി, പി സുരേഷ്‌ബാബു, കെ പ്രകാശൻ, ലതികാ ശ്രീനിവാസൻ, പി സോമശേഖരൻ, വി ഗോപാലൻ, ഹമീദ്‌ അഴിയൂർ, ഗോപി മൂപ്പൻതോട്ടംഏ ബേബി ചാപ്പൻതോട്ടം തുടങ്ങിയവർ സ്ഥാനാർഥിയെ സ്വീകരിച്ചു. തുറന്ന വാഹനത്തിൽ പട്ടണം ചുറ്റിയ സ്വീകരണയാത്ര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. 

Latest News