സി.യു.ഇ.ടി യുജി ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂദല്‍ഹി- കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രസ് ടെസ്റ്റ് (സി.യു.ഇ.ടി-യുജി)ക്കുള്ള അപക്ഷ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ക്ഷണിച്ചു. മാര്‍ച്ച് 26 വരെ ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ വെബ്‌സൈറ്റായ www. nta.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മെയ് 15 മുതല്‍ 31 വരെയുള്ള തീയതികളില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കും. അപേക്ഷ നല്‍കിയവര്‍ക്ക് മെയ് രണ്ടാം വാരത്തില്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പ്രവേശന പരീക്ഷ നടക്കുക.

 

Tags

Latest News