Sorry, you need to enable JavaScript to visit this website.

ഖത്തർ വാണിമേൽ പ്രവാസി ഫോറത്തിനു പുതിയ ഭാരവാഹികൾ

മൊയ്ദു, തസ്‌നീം അലി, സുഹൈൽ 

ദോഹ - ഖത്തർ വാണിമേൽ പ്രവാസി ഫോറം അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മൊയ്തു ഒന്തത്, ജനറൽ സെക്രട്ടറിയായി തസ്‌നീം അലി, ട്രഷററായി സുഹൈൽ കരിപ്പുള്ളിൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജനറൽബോഡി യോഗം ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഇസ്മായിൽ സി.കെയും വരവ് ചിലവ് കണക്ക് മൻസൂർ എം.കെയും അവതരിപ്പിച്ചു. പ്രവാസി ഫോറത്തിന്ന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ വിഭാഗമായ തണലിന്റെ വാർഷിക റിപ്പോർട്ട് ചെയർമാൻ എം.കെ. അബ്ദുസലാം അവതരിപ്പിച്ചു. കെ.കെ. സുബൈർ പരിപാടിയിൽ സ്വാഗതവും സുഹൈൽ കരിപ്പുള്ളിൽ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: സജീർ കോടിയൂറ, സുബൈർ പികെ, അബ്ദുറഹ്മാൻ എം.പി, ജാഫർ മാമ്പിലാൻ (വൈസ് പ്രസിഡന്റുമാർ), സുഹൈൽ ടി.എൻ.കെ, സാദത്ത് സാഗ, അജ്മൽ കെ.പി, അബ്ദുസ്സമദ് വി.കെ (സെക്രട്ടറിമാർ), സാദിഖ് കെ.വി, മമ്മു കളത്തിൽ, സാദിഖ് ചെന്നാടൻ, പൊയിൽ കുഞ്ഞമ്മദ്, ഷംസുദീൻ എം.പി, അജ്മൽ തെങ്ങലക്കണ്ടി തുടങ്ങിയവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags

Latest News