ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ ലോക്പാല്‍ ചെയര്‍പേഴ്‌സന്‍

ന്യൂദല്‍ഹി- സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിനെ ലോക്പാല്‍ ചെയര്‍പേഴ്‌സണായി രാഷ്്ട്രപതി നിയമിച്ച് ഉത്തരവിറക്കി. 2022 ജൂലൈയാണ് ഖാന്‍വില്‍ക്കര്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചത്. ലോക്പാലിലെ ജുഡീഷ്യല്‍ മെമ്പര്‍മാരായി ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് ലിംഗപ്പ നാരണസ്വാമി, അലഹാബാദ് ഹൈക്കോടതിയില്‍നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് സഞ്ജയ് യാദവ്, 22 ാം നിയമ കമ്മീഷന്‍ ചെയര്‍മാനും കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ഋതുരാജ് അവാസ്തി എന്നിവരേയും നിയമിച്ചു. ജുഡീഷ്യല്‍ ഇതര അംഗങ്ങളായി സുശീല്‍ ചന്ദ്ര, പങ്കജ് കുമാര്‍, അജയ് ടിര്‍ക്കി എന്നിവരേയും രാഷ്ട്രപതി നിയമിച്ചു.

 

Tags

Latest News