Sorry, you need to enable JavaScript to visit this website.

'കുരുവിപാപ്പ' ട്രെയിലര്‍ റിലീസായി; ചിത്രം മാര്‍ച്ച് ഒന്നിന് റിലീസ് 

കൊച്ചി- സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്. കെ, ബഷീര്‍ കെ. കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്ത 'കുരുവിപാപ്പ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അബ്ദുല്‍ റഹിം യു. കെ, ജാസ്സിം സൈനുലബ്ദീന്‍, മുഹമ്മദ് ഷമീല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.  ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂരും ജാസ്മിന്‍ ജാസും ചേര്‍ന്നാണ്. 

കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ മാര്‍ച്ച് ഒന്നിന് തിയറ്ററുകളില്‍ എത്തും. 

അവഗണനയുടെ തരം തിരിക്കലില്‍ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്.

വിനീത്, കൈലാഷ്, ലാല്‍ ജോസ്, മുക്ത എന്നിവരെ കൂടാതെ തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ധീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്, സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനസിയോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

എഡിറ്റര്‍: വി. ടി ശ്രീജിത്, പ്രൊജക്ട് ഡിസൈനര്‍: ലിജു നടേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഫഹദ് പെഴ്മൂട്, ആര്‍ട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി. ജി. എം: പ്രദീപ് ടോം, സൗണ്ട് ഡിസൈന്‍: രാജേഷ്, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, സിജോ ജോസഫ്, അനന്തകൃഷ്ണന്‍, ആക്ഷന്‍: റണ്‍ രവി, സ്റ്റില്‍സ്: ഷജില്‍ ഒബ്‌സ്‌ക്യൂറ, അനീസ് മസെ, പി. ആര്‍. ഒ: പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി. സി ക്രിയേറ്റീവ്‌സ്, ഔട്ട് റീച്ച് സ്റ്റുഡിയോ, ടൈറ്റില്‍: രാഹുല്‍ രാജ്, ഡിസൈന്‍: മാജിക് മൊമന്റ്‌സ്.

Latest News