Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടൂറിനിടെ 25-കാരൻ നെഞ്ചുവേദനയാൽ മരിച്ചു; ദു:ഖം സഹിക്കാതെ ഭാര്യ ജീവനൊടുക്കി

ന്യൂഡൽഹി - ഉല്ലാസ യാത്രയ്ക്കിടെ 25-കാരൻ ഹൃദയാഘാതം മൂലം മരിച്ചതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. ഗാസിയാബാദിലാണ് യുവ ദമ്പതികളുടെ ദാരണാന്ത്യമുണ്ടായത്. 
 യുവദമ്പതികൾ മൃഗശാലയിലെത്തി മിനുട്ടുകൾക്കകം അഭിഷേക് അഹ്ലുവാലി എന്ന യുവാവിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ ഭാര്യ അഞ്ജലി സുഹൃത്തുക്കളെയും മറ്റും വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  തുടർന്ന് മൃതദേഹം രാത്രി ഒമ്പതോടെ ഗാസിയാബാദിലെ വൈശാലിയിലുള്ള ദമ്പതികളുടെ ഫ്ളാറ്റിൽ എത്തിച്ചു. മൃതദേഹത്തിനരികിൽ ഇരുന്ന് ദു:ഖം താങ്ങാനാവാതെ പൊട്ടി കരയുകയായിരുന്ന അഞ്ജലി പെട്ടെന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ഓടുകയായിരുന്നു. തുടർന്ന് ഫ്ളാറ്റിന്റെ ഏഴാം നിലയിൽനിന്നും യുവതി താഴേക്ക് ചാടിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ഗുരുതര പരുക്കുകളോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.

Latest News