ജോലി ലഭിക്കാത്തതിലെ മനപ്രയാസം; ഉദ്യോഗാർത്ഥി പാറക്കുളത്തിൽ ജീവനൊടുക്കി

തിരുവനന്തപുരം - കിളിമാനൂരിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മടവൂർ സ്വദേശി സുജിത്തി(26)നെയാണ് കക്കോടുള്ള പാറക്കുളത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 
ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച ആത്മഹത്യക്കുറിപ്പും ലഭിച്ചിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ് പി.എസ്.സി പരിശീലനത്തിന് പോയിരുന്നെങ്കിലും ജോലി ലഭിക്കാത്തതിൽ കടുത്ത നിരാശയിലായിരുന്നു. ജോലിക്കായി പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും ഗത്യന്തരമില്ലാതെയാണ് കടുംകൈയെന്നും പറയുന്നു.
  ഇന്നലെ ഉച്ച മുതൽ സുജിത്തിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പാറക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.

Latest News