ഫലസ്തീന്‍: അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ മന്ത്രിമാര്‍ യു.എന്നില്‍ യോഗം ചേര്‍ന്നു

റിയാദ്- സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്റെ നേതൃത്വത്തിലുള്ള അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ ചുമതലയുള്ള മന്ത്രിതല സമിതി അംഗങ്ങള്‍ ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് യോഗം ചേര്‍ന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ഈജിപ്തിന്റെ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി, ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി സമേഹ് ശുക്രി പലസ്തീന്‍ സ്‌റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലികി എന്നിവര്‍ സന്നിഹിതരായി.

ഗാസ മുനമ്പിലെ അപകടകരമായ സംഭവവികാസങ്ങളെക്കുറിച്ചും ഇസ്രായില്‍ അധിനിവേശം മൂലം കഷ്ടതയനുഭവിക്കുന്ന സിവിലിയന്മാരുടെ പ്രതിസന്ധിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.  അടിയന്തരവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തലിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ യോഗം സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഉപരോധിച്ച ഗാസ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ നല്‍കുന്നതിന് തടസ്സം സൃഷ്ടിക്കരുത്. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ അധിനിവേശ സേന നടത്തുന്ന എല്ലാ നഗ്‌നമായ നിയമലംഘനങ്ങളെയും നേരിടാനും കമ്മിറ്റി അംഗങ്ങള്‍ ആഹ്വാനം ചെയ്തു.

 

Latest News