അന്ന് ആരാധിക, ഇന്ന് സഹപ്രവര്‍ത്തക.. ധനുഷിന് നന്ദി പറഞ്ഞ് അപര്‍ണ ബാലമുരളി

രായന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ്. നീണ്ട താരനിര അണിനിരക്കുന്ന രായനില്‍ മലയാളത്തിന്റെ അപര്‍ണ ബാലമുരളിയും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സംവിധായകന്‍ ധനുഷിന് നന്ദി പറയുകയാണ് അപര്‍ണ.

'രായന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയ ധനുഷ് സാറിനോട് എന്നെന്നും നന്ദി. താങ്കളുടെ ഒരു വലിയ ആരാധികയില്‍നിന്നും സഹപ്രവര്‍ത്തകയിലേക്ക് എത്തി നില്‍ക്കുന്ന ഈ നിമിഷം എനിക്ക് സ്വപ്‌ന സാക്ഷാത്കാരമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്, സര്‍. എനിക്കീ സിനിമ വളരെ സ്‌പെഷ്യലാണ്. ധനുഷ് സാര്‍, സെല്‍വരാഘവന്‍ സര്‍, എസ്.ജെ. സൂര്യ സര്‍, എന്റെ പ്രിയപ്പെട്ട കണ്ണന്‍, സന്ദീപ് കൃഷ്ണന്‍ ദുഷാര വിജയന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. എര്‍.ആര്‍. റഹ്മാന്‍ സംഗീതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷം. അത് വിവരിക്കാന്‍ വാക്കുകളില്ല. നല്‍കിയ പിന്തുണക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ നന്ദി. നിങ്ങള്‍ക്കൊപ്പം ഏറെ സ്‌നേഹത്തോടെയാണ് ഞാന്‍ ജോലി ചെയ്തത്, അപര്‍ണ കുറിച്ചു.

 

Latest News