തെരുവില്‍ അലയുന്ന മൂന്നുപേര്‍ വ്യത്യസ്തയിടങ്ങളില്‍ മരിച്ച നിലയില്‍

തൃശൂര്‍ -  നഗരത്തില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
മൂന്നു പേരെയും വ്യത്യസ്തയിടങ്ങളില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ്  മരണം സ്ഥിരീകരിച്ചത്.
കൊക്കാല ഭാഗത്തുള്ള  രാമമൂര്‍ത്തി (60), പുത്തന്‍പള്ളിക്കു സമീപത്തുള്ള മലപ്പുറം സ്വദേശി സതീശന്‍ (59), റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള ജോണ്‍ ക്രിസ്റ്റഫര്‍ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ദേഹത്തു മുറിവുകളോ മറ്റോ കണ്ടെത്താത്തിനാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനം. പല സമയത്തായി ഇവര്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ട വഴിയാത്രക്കാരാണു വിവരം പോലീസില്‍ അറിയിച്ചത്. ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.  മൂന്നുപേര്‍ പല സമയത്തായി മത്സ്യനെ കുറിച്ച് വിശദമായ അന്വേഷണം പോലീസ് നടത്തും. ഇവര്‍ മദ്യപിച്ചിരുന്നോ  എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Latest News