മലയാളി വേറെ ലെവലാണ്. ഈ കമന്റ് നമ്മെ രോമാഞ്ചപുളകിതരാക്കുന്നതാണല്ലോ.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) പുറത്തു വിട്ട മലായാളി ലെവലൊന്ന് നോക്കൂ.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കട ബാധ്യതയുള്ളത് മലയാളികള്‍ക്കാണ്.
മലാളിയുടെ മനോഭാവം മാറുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂ. പഴയ കാലത്തെ അപേക്ഷിച്ച് പ്രവസികളടക്കമുള്ള മലയാളികളിലും മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
നാല്‍പത്തിയഞ്ച് വയസ്സ് കഴിയുമ്പോഴായിരുന്നു,ജോലിയില്‍ നിന്ന് വിരമിച്ചാലുള്ള ജീവിതത്തിന് വേണ്ട സമ്പാദ്യത്തെകുറിച്ച് മലയാളികള്‍ ആദ്യകാലത്ത് ചിന്തിച്ചിരുന്നത്.
എന്നാലിപ്പോള്‍ മലയാളികള്‍ ചിന്തിക്കുന്നത് നാല്‍പത് വയസ്സാകുമ്പോഴേക്ക് തന്നെ ജോലിയില്‍ നിന്ന് എങ്ങനെ വിരമിക്കാമെന്നാണ്.
ഭാവിയിലേക്ക് വേണ്ടി നേരത്തെ തന്നെ സമ്പാദിച്ച് വെക്കാനുള്ള ആവേശം മലയാളികളില്‍ കണ്ടു തുടങ്ങുന്നുണ്ട്.
നിക്ഷേപ പാഠം പഠന പരമ്പര മുപ്പത് ലക്ഷത്തിലേറെ തവണ വായിക്കപ്പെട്ടത് മലയാളി മാറുന്നതിന്റെ തെളിവാണെന്ന് ലേഖകന്‍ വിലയിരുത്തുന്നു.
കോറോണയാണ് കണ്ണ് തുറപ്പിച്ചത്. മലയാളിയുടെ ആവേശം അര്‍ത്ഥവത്താകണമെങ്കില്‍ ജീവിത ശൈലി കൂടിമാറണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ .
പണം ചെലവുചെയ്യാന്‍ മാത്രമുള്ളതല്ല സംരക്ഷിച്ച് വളര്‍ത്തി ഭാവിയിലേക്ക് പ്രയോജനപ്പെടുത്താനുളളത് കൂടിയാണ് (Dr: Andi C. Devid ). സാമ്പത്തിക മേഖലയില്‍ പ്രാവീണ്യം തെളിച്ചവര്‍ പ്രയോഗവല്‍കരിക്കുകയും ആവശ്യക്കാര്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്ന സീക്രട്ട് ഇതാണ്. 'സമ്പന്നനാകാനുള്ള മാര്‍ഗം ദുര്‍വ്യയം ഒഴിവാക്കുകയെന്നതാകുന്നു ' അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം.
ദുര്‍വ്യയം പൈശാചികമാണെന്ന് വി : ഖുര്‍ആന്‍ പറഞ്ഞത് മനുഷ്യന്റെ ആസ്വാദനങ്ങളെ അടിച്ചമര്‍ത്താനല്ല മരിക്കുവോളം ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാനല്‍ വേണ്ടിയാണ്.
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുക, തന്റെ ആവശ്യങ്ങള്‍ കഴിഞ്ഞിട്ടും കൂടുതലുണ്ടെങ്കില്‍ ആവശ്യകാരെ കണ്ടെത്തി അവര്‍ക്ക് കൊടുക്കുക, ആഗ്രഹങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പിന്നാലെ പായുമ്പോള്‍ പട്ടിണിപ്പാവങ്ങള്‍ ചുറ്റുമുണ്ടെന്ന് മറക്കാതിരിക്കുക ഇത് പോലത്തെ മഹിത മൂല്യങ്ങളാണ് നമ്മെ മനുഷ്യരാക്കുന്നത്.
ഈ മൂല്യങ്ങള്‍ക്കെതിരിലുള്ള അത്യാഗ്രഹം, ആര്‍ഭാടം, ധൂര്‍ത്ത്, ദുര്‍വ്യയം തുടങ്ങിയവയെല്ലാം പൈശാചികമാണ്.
മനുഷ്യര്‍ക്ക് ലാളിത്യം പഠിപ്പിക്കേണ്ട ആരാധനാലയങ്ങള്‍ തന്നെ അമ്പരചുമ്പി ഗോപുരമാക്കി അഹങ്കാരത്തിന്റെ ഗിരിനിരകളില്‍ അഭിരമിക്കുകയാണോ ഇതിന്റെ പരിപാലകര്‍ എന്ന് ഒരാള്‍ സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്.
ഈ ആരാധനാലയങ്ങളുടെ പരിസരത്തുള്ള വീടില്ലാത്തവര്‍, ദാരിദ്ര്യം കൊണ്ട് വൈവാഹിക ജീവിതസ്വപ്നം പൂവണിയാത്തവര്‍, വിദ്യഭ്യാസം നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവരുടെ നെടുവീര്‍പ്പുകളെ നീര്‍കുമിളകളെ പോലെ നിസാരവല്‍കരിക്കുന്ന ദുരയുടെ ശിങ്കാരിമേളത്തിനിടയില്‍ ലാളിത്യത്തിന്റെ ലളിതഗാനം ആലപിച്ചിട്ട് ആര് കേള്‍ക്കാന്‍?
നിരാശ ഒന്നിനും പരിഹാമല്ല.. പൊരുതുക വീണ്ടും പൊരുതുക .
നാട്ടില്‍ കഴിയില്ലെങ്കില്‍ വീട്ടില്‍ അതുമല്ലെങ്കില്‍ സ്വന്തം വ്യക്തിത്വത്തില്‍ അങ്ങനെ നമ്മള്‍ ലാളിത്യത്തിന്റെ പ്രചാരകരായി മാറുക.
ഒരു സുകൃതത്തിന് തുടക്കമിട്ട സംതൃപ്തി നമ്മുടെ സിരകളില്‍ അലയടിക്കട്ടെ .
മിതത്വം പ്രവാചകത്വത്തിന്റെ ഇരുപത്തഞ്ച് അംശങ്ങളില്‍ ഒന്നാണ് '
മുഹമ്മദ് നബി ( സ ) യുടെ ഈ വാക്ക് നമുക്ക് പ്രചോദനം പകരട്ടെ. ഇന്നത്തെ പളപളപ്പില്‍ നാളത്തെ പ്രതിസന്ധികളെ മറക്കരുത്.
സമ്പത്ത് നിഴല്‍ പോലെ നീങ്ങി കൊണ്ടിരിക്കുമെന്ന മുഹമ്മദ് നബി ( സ ) യുടെ താക്കീത് കാതുകളില്‍ ഇടി നാദമായി മാറണം.
ഈ കൊയ്ത്ത് കാലത്ത് അടുത്ത കൊയ്ത്ത് കാലംവരേക്കുള്ളത് കരുതി വെച്ചോളണം.
അത് പഠിപ്പിക്കാനാണല്ലോ പണ്ടുള്ളവര്‍ പത്തായം പണിതത്. എല്ലാകാലത്തും കൃഷി ലഭ്യമാകാത്തതിലെ രഹസ്യം കരുതിവെക്കല്‍ എന്ന വിദ്യ നമ്മെ അഭ്യസിപ്പിക്കലാണ്.