ട്രാഫിക് ഉദ്യോഗസ്ഥനെ യുവതി കൈകാര്യം ചെയ്തു, വീഡിയോ വൈറലായി

ഹൈദരാബാദ്- തെറ്റായ ദിശയില്‍ ഓടിച്ച വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതയായ യുവതി ട്രാഫിക് പോലീസുകാരനെ മര്‍ദിച്ചു.  ബഞ്ചാര ഹില്‍സിലാണ് ട്രാഫിക് ഹോം ഗാര്‍ഡിനെ യുവതി ആക്രമിച്ചത്. ക്യാമറയില്‍ പകര്‍ത്തിയ സംഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു.
തെറ്റായ ദിശയില്‍ ജാഗ്വാര്‍ ഓടിക്കുന്നതിനിടെ ട്രാഫിക് ഉദ്യോഗസ്ഥന്‍ യുവതിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ക്ഷുഭിതയായ യുവതി ഹോംഗാര്‍ഡിനോട് കയര്‍ത്തു സംസാരിച്ചു. കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചിട്ടും അവള്‍ മോശം പെരുമാറ്റം തുടര്‍ന്നു.
താന്‍ തെറ്റായാണ് ഓടിക്കുന്നതെന്നും എല്ലാവരും അങ്ങനെ തന്നെയല്ലേ ഓടിക്കുന്നതെന്നാണ് യുവതി വൈറലായ വീഡിയോയില്‍ ചോദിക്കുന്നത്.
ബഞ്ചാര ഹില്‍സ്  ട്രാഫിക് ഹോം ഗാര്‍ഡിനെ ആക്രമിച്ച വസ്ത്രം വലിച്ചു കീറുകയും ചെയ്തു.
സംഭവം ഫോണില്‍ പകര്‍ത്തുകയായിരുന്ന ട്രാഫിക് ഹോം ഗാര്‍ഡിനെ യുവതി ശാരീരികമായി മര്‍ദിച്ചതോടെയാണ് രംഗം വഷളായത്.
ആക്രമണത്തിന് ശേഷം ട്രാഫിക് ഹോം ഗാര്‍ഡ് ബഞ്ചാരഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വ്യാപകമായി പ്രചരിച്ച വീഡിയോ തെളിവായി ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News