ജിദ്ദ- സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പ് അതിവിപുലമായി സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു.
സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന രീതിയിൽ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും, അലങ്കരിച്ചും കേക്ക് മുറിച്ചും അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളിൽ ആഘോഷം നടന്നു.
ഇ.ആർ ഇവന്റ്‌സിന്റെ സഹകരണത്തോടെ ഷറഫിയ ബ്രാഞ്ചിൽ നടന്ന 'ബോണ്ട് ഓഫ് സൗദി അറേബ്യ ആൻഡ് ഇന്ത്യ' എന്ന പേരിൽ നടന്ന പരിപാടി വ്യത്യസ്ത അനുഭവമായി.
ലാലാ ഭായ്, അമീർ ബിൻ ഇസ്ഹാഖ്, നിഹാമത്ത് അലി തുടങ്ങിയ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ പരിപാടിയുടെ ഭാഗമായി.
വിവിധ ബ്രാഞ്ചുകളിൽ ആഘോഷങ്ങൾക്ക് ബ്രാഞ്ച് ഒപ്പേറഷൻ മാനേജർമാർ നേതൃത്വം നൽകി.