റിയാദ്- ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഓഫീസായ 'സബര്‍മതി' യുടെ ഉദ്ഘാടന കര്‍മ്മം ഒ.ഐ.സി.സി പ്രഥമ പ്രസിഡന്റും ചെയര്‍മാനുമായ കുഞ്ഞി കുമ്പള നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ:കെ.പ്രവീണ്‍ കുമാര്‍, കണ്ണൂര്‍ ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
തുടര്‍ന്ന് നടന്ന സാംസ്ക്കാരിക ചടങ്ങില്‍ വിവിധ സാമൂഹിക സംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഒ.ഐ.സി സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, ട്രഷറര്‍ സുഗതന് നൂറനാട് ,ഗ്ലോബല്‍ ഭാരവാഹികളായ ഷാജി കുന്നിക്കോട്, അസ്ക്കര്‍ കണ്ണൂര്‍, എറണാകുളം ഒഐസിസി പ്രസിഡന്റ് മാത്യു ജോസഫ്, കെ.എം.സി.സി ചെയര്മാന് യു.പി മുസ്തഫ, മാധ്യമ പ്രവര്ത്തകന് നജീം കൊച്ചു കലുങ്ക്, സത്താര്‍ താമരത്ത് കെഎംസിസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹി നൗഫല്‍ പാലക്കാടന്റെ ആശയ ആവിഷ്ക്കാരത്തില്‍ ചിട്ടപ്പെടുത്തിയ 'സബര്‍മതി' എന്ന പേരില്‍ മഹാത്മജിയെ ആസ്പദമാക്കി തയാറാക്കി കൊണ്ടുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷാ റഹിമാന്‍ ഡോക്യുമെന്ററിയുടെ ചിത്ര സംയോജനവും ശബ്ദവും നല്കി. റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലെ 107ാം നമ്പര്‍ റൂമിലാണ് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സബര്‍മതി ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്തിനാണ് തലസ്ഥാന ഓഫീസിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം ജയന് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്, സെക്രട്ടറിമാരായ ജോണ്സണ് എറണാംകുളം, സാജന് കടമ്പാട്, ഭാരവാഹികളായ നാസര്‍ മാവൂര്‍, അന്‍സാര്‍ വര്‍ക്കല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.