കഞ്ചിക്കോട്ട് വാഹനാപകടത്തില്‍ രണ്ട് മരണം

പാലക്കാട്- കഞ്ചിക്കോട് വാഹനാപകടത്തില്‍ രണ്ട് മരണം. ലോറിയുടെ പിന്നില്‍ പിക്കപ്പ് വാനിടിക്കുകയായിരുന്നു. മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ നവക്കോട് ഷാജിറിന് ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോഴി കയറ്റിവന്ന പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനില്‍ കുടുങ്ങിയ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മറ്റു രണ്ടുപേരെ ഫയര്‍ഫോഴ്സ് എത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
 

Latest News