റിയാദ്- വിവിധ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സൗദി അറേബ്യ എന്ന രാജൃം സ്ഥാപിതമായതിന്റെ ഓര്‍മ്മക്കായി പ്രഖ്യാപിച്ച സൗദി അറേബൃയുടെ സ്ഥാപകദിനം സ്വദേശികളോടൊപ്പം റിയാദിലെ സാമൂഹിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് വിപുലമായി ആഘോഷിച്ചു.
മലസ് കിംഗ് അബ്ദുല്ല പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ശഫീഖ്
പാറയില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു മുഖ്യപ്രഭാഷണം നടത്തി.
ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റര്‍ ഷൈജു പച്ച, ഐ ടി കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, ഇ.കെ ലുബൈബ്, സ്പോര്‍ട്സ് കണ്‍വീനര്‍ ശാഫി നിലമ്പൂര്‍, പി ആര് ഒ റിജോഷ് കടലുണ്ടി, കബീര്‍ പട്ടാമ്പി, നിസാര്‍ പള്ളികശേരി, ഗോപന് കൊല്ലം, ഉമറലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
കേക്ക് മുറിക്കല്‍, മധുര വിതരണം, ദേശിയ ഗാനാലാപനം, റോഡ് ഷോ എന്നിവ നടന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു
അന്‍വര്‍ സാദത്ത്, സജീര്സമദ്, എല്‍ദോ വയനാട്, ഷിജു ബഷീര്‍, സോണി ജോസഫ്, നൗഷാദ് പള്ളത്, സനൂപ് രയരോത്ത്, സൈദലി, റെജീസ്, ഷാജഹാന്, നൗഫല്‍, ഫൈസല്‍ തമ്പലക്കോടന്‍, ഷഫീഖ് വലിയ, സുല്‍ഫി കൊച്ചു, വിജയന് കായംകുളം, പ്രദീപ് കിച്ചു, ഷമീല്‍, ഷാനവാസ്, അലി അക്ബര്‍, സാജിദ് നൂറനാട്, ഹുസൈന്, ശംസു തൃക്കരിപ്പൂര്‍, ബാലഗോപാലന്, ഷെമീര്‍ ട്രിവാന്‍ഡ്രം, അഖിനാസ് കരുനാഗപ്പള്ളി, ജാനിസ്, മുക്താര്‍, രാഷി രമേശ്, അജ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.