Sorry, you need to enable JavaScript to visit this website.

ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം; പെൺകുട്ടിയുടേയും കൊണ്ടുപോയ യുവാക്കളുടേയും ചിത്രം പുറത്തുവിട്ട് പോലീസ്

Read More

(തിരുവല്ല​) പത്തനംതിട്ട - തിരുവല്ലയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെയും കൂട്ടിക്കൊണ്ടു പോയ പ്രതികളുടെയും ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടിയെ കുറിച്ചോ പ്രതികളെ കുറിച്ചോ എന്തങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. 
 പത്തനംതിട്ട സ്വദേശിനിയും 15 വയസുകാരിയുമായ പാർവതിയെയാണ് കാണാതായത്. ബസ് സ്റ്റാൻഡിൽ എത്തിയ രണ്ടുപേർ പെൺകുട്ടിയെ കൂടെ കൊണ്ടുപോയതായാണ് വിവരം. സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി ബസ് സ്റ്റാൻഡിൽ എത്തി വസ്ത്രം മാറ്റിയ ശേഷമാണ് ഇവർക്കൊപ്പം പോയതെന്നും സൂചനയുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. സ്‌കൂളിൽ പോയ പെൺകുട്ടി വൈകിട്ട് തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയെ കുറിച്ചോ യുവാക്കളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 
അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈ.എസ്.പി അറിയിച്ചു.
വിളിക്കേണ്ട നമ്പർ: എസ്.ഐ തിരുവല്ല - 9497980242, എസ്.എച്ച്.ഒ തിരുവല്ല - 9497987053, ഡിവൈ.എസ്.പി തിരുവല്ല 9497990035.

Latest News