ലിപ് ലോക്ക്, ഇന്റിമേറ്റ് സീനുകളില്‍  അഭിനയിച്ചതിന് അനുപമ വാങ്ങിയത് 2 കോടി 

ഹൈദരാബാദ്-പ്രേമത്തിലെ മേരിയായി സിനിമയിലെത്തി അന്യഭാഷയില്‍ ഇപ്പോള്‍ തിരക്കേറിയ നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ തില്ലു സ്‌ക്വയര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് അനുപമ വാങ്ങിയ പ്രതിഫലം 2 കോടി എന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ചിത്രത്തിലെ ലിപ്ലോക്ക്, ഇന്റിമേറ്റ് രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനുപമയുടെ ഏറ്റവും ഗ്‌ളാമറസായ വേഷമാണ് ചിത്രത്തിലേത്. 2022ല്‍ റിലീസ് ചെയ്ത ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ ഭാഗമാണ്. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധു ജൊന്നാലഗഢ ആണ് നായകന്‍.
തെലുങ്കില്‍ സൂപ്പര്‍ നായികയായി തിളങ്ങുകയാണ് അനുപമ. മുപ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഏറെയും തെലുങ്കിലാണ്. കാര്‍ത്തികേയ -2 ആഗോള ബോക്‌സോഫീസടക്കം വമ്പന്‍ വിജയമാണ് നേടിയത്. മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ അനുപമ കമ്മിറ്റ് ചെയ്തിട്ടില്ല.

Latest News