ന്യൂദല്‍ഹി - കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ അഗ്‌നോസ് തിയോസാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി നേരിടുകയാണെന്നും മാര്‍ച്ചിന്
ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പോലീസ് കര്‍ഷകര്‍ക്ക് നേരെ കാട്ടിയ ക്രൂരതകളെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ നിര്‍ദേശിക്കുന്നുണ്ട്. ദല്‍ഹിയിലേക്ക് സമരത്തിനായി ട്രെയിനില്‍ പുറപ്പെട്ട കര്‍ഷകരെ മധ്യപ്രദേശിലെ ഭോപ്പാലിലും യു.പിയിലെ അയോധ്യയിലും ഇറക്കിവിടുന്ന സംഭവമുണ്ടായി. പഞ്ചാബില്‍ സമരം നടത്തുന്ന കര്‍ഷകരെ അപമാനിക്കും വിധമാണ് തടവിലാക്കിയതെന്നും ഹരജിയില്‍ പറയുന്നു.