Sorry, you need to enable JavaScript to visit this website.

സ്‌കൂളിലേക്കു പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല; പരാതിയുമായി കുടുംബം

(തിരുവല്ല) പത്തനംതിട്ട - പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം.
 സ്‌കൂൾ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും മകളെ കാണാതായതോടെയാണ് വീട്ടുകാർ സ്‌കൂളിലെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും പോലീസുമെല്ലാം വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത്, സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
 

Latest News