പോലീസ് ഉദ്യോഗസ്ഥനെ പ്രതി കടിച്ചു പരിക്കേല്‍പിച്ചു

പത്തനംതിട്ട- റാന്നിയില്‍ മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പ്പിച്ചു. റാന്നി സ്‌റ്റേഷന്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചു പരിക്കേല്‍പിച്ചത്.  പ്രതി മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് രാവിലെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ അജീഷ് ആദ്യം ഡോക്ടറെ അസഭ്യം വിളിച്ചു. ഇതോടെ അക്രമസാധ്യത കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടിച്ചുവെക്കുകയായിരുന്നു.
ഇതിനിടെ പോലീസ് ഉേേദ്യാഗസ്ഥനെ  പ്രതി കടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Latest News