പ്രഭുദേവയുടെ 'പേട്ടറാപ്പ്' ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി- എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവാ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതല്‍ പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റെര്‍റ്റൈനെറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി. ഇമ്മന്‍ ആണ്. 

ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. അറുപത്തി നാലു ദിവസങ്ങള്‍ നീണ്ട ചിത്രത്തിന്റെ ചിത്രീകരണം ആണ് അവസാനിച്ചത്.

ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി. സാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി. കെ. ദിനിലാണ് കഥയും തിരക്കഥയും ഒരുക്കിയത്. ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: നിഷാദ് യൂസഫ്, പി. ആര്‍. ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ്: പ്രതീഷ് ശേഖര്‍.

Latest News