ട്രെയിന്‍ യാത്രക്കിടെ ഭാരത പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തി

പാലക്കാട് - ട്രെയിന്‍ യാത്രക്കിടെ ഭാരതപുഴയിലേക്ക്  ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് നെയ്യാറ്റിന്‍കരസ്വദേശി വിനോദ് കുമാറിന്റെ (48) മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയ്ക്ക് ഷൊര്‍ണൂര്‍ റെയില്‍വെ മേല്‍പാലത്തിന് മുകളില്‍ വെച്ചാണ് സംഭവം നടന്നത്. നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ മേല്‍പാലത്തിന് മുകളിലൂടെ പോകുന്നതിനിടെ വിനോദ് കുമാര്‍ ഭാരത പുഴയിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ സഹയാത്രികരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ഒമ്പതിനാണ് മൃതേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

 

Latest News