കര്‍ഷക സമരത്തിനിടെ പോലീസ് വെടിവെപ്പ്, ഒരാള്‍ മരിച്ചു, സമരം രണ്ടു ദിവസം നിര്‍ത്തി

ഖനൗരി- ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ പോലീസുമായി ഏറ്റുമുട്ടി ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് നടപടിക്കിടെ അദ്ദേഹം മരിച്ചതായി കര്‍ഷക സംഘടനയായ എഐകെഎസ് (അഖിലേന്ത്യാ കിസാന്‍ സഭ) ആരോപിച്ചു. കുത്തിയിരിപ്പ് സമരം തുടരുമെങ്കിലും കര്‍ഷകര്‍ ദല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചു.
വെടിയേറ്റ മുറിവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.

'ഖനൗരിയില്‍ നിന്ന് മൂന്ന് രോഗികള്‍ ഞങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. അവരില്‍ ഒരാള്‍ എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നു, മറ്റ് രണ്ട് പേര്‍ക്ക്  തലയിലും തുടയിലും വെടിയേറ്റതായി തോന്നുന്നു, പക്ഷേ ഇത് സ്ഥിരീകരിക്കാന്‍ കഴിയില്ല- ഡോ.രേഖി പറഞ്ഞു.

 

Latest News