ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകം; ആശാനെ കണ്ടെത്തി ജോലി നല്‍കി ഷെഫ് പിള്ള

കൊച്ചി- ഉള്ളി പൊളിച്ച് കൊടുത്ത് പാചക ജീവിതം ആരംഭിച്ച പഴയ ആശാനെ കണ്ടെത്തി ജോലി നല്‍കി ഷെഫ് സുരേഷ് പിള്ള വീണ്ടും ഞെട്ടിച്ചു. ആശാനെ മാത്രമല്ല, സ്‌നേഹവും കരുതലും ഒരിക്കല്‍ കൂടി പ്രകടിപ്പിച്ച് ഷെഫ് പിള്ള സമൂഹ മാധ്യമ ഉപയോക്താക്കളെയും ഞെട്ടിച്ചു. അവര്‍ ധാരാളമായി പോസ്റ്റ് ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
എന്റെയാശാനെ കണ്ട് കിട്ടി...!!
25 വര്‍ഷമായി പലയിടത്തും തിരയുകയായിരുന്നു... കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്‌റ്റോറന്റില്‍ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..!
ഗള്‍ഫില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി ഞഇജ യില്‍ കൊണ്ട് വന്ന് നിര്‍വാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്‌റ്റോറന്റിന്റെ 'പാചക ആശാന്‍' പദവിയും ഏല്‍പ്പിച്ചു
ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം

 

Latest News