മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, കിടക്ക കത്തി നശിച്ചു

തൃശൂര്‍ - ചാവക്കാട് ഒരുമനയൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പറാട്ട് വീട്ടില്‍ കാസിമിന്റെ വീട്ടിലെ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. കാസിമിന്റെ മകന്‍ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തു വച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.  പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. കിടക്കയും കത്തി നശിച്ചു. റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇതിന്റെ കാരണം വ്യക്തമല്ല.  

 

Latest News