Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മഞ്ഞുമ്മല്‍ ബോയ്‌സ്'ലെ ട്രാവല്‍ സോങ്ങിന്റെ വീഡിയോ പുറത്ത് 

കൊച്ചി- ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്‌സ്'ലെ ട്രാവല്‍ സോങ്ങ് 'നെബുലക്കല്‍'ലിന്റെ വീഡിയോ പുറത്തിറങ്ങി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന ഗാനം പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. 

കൊടൈക്കനാലിന്റെ വശ്യതയും മനോഹാരിതയും പകര്‍ത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം മികച്ച ദൃശ്യാവിഷ്‌ക്കാരമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴേ ചിത്രത്തിന്റെ ക്വാളിറ്റി പ്രേക്ഷകര്‍ക്ക് മനസ്സിലായതാണ്. ട്രാവല്‍ സോങ്ങിന്റെ വീഡിയോ കൂടെ കണ്ടപ്പോള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രം കിടിലന്‍ തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചന്തു സലീംകുമാര്‍ നടന്‍ സലിം കുമാറിന്റെ മകനാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ ചിദംബരം തന്നെയാണ് തയ്യാറാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ പ്രമേയം. യാത്രയെയും യഥാര്‍ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു യാത്രാനുഭവത്തോടൊപ്പം വേറിട്ട കഥാപശ്ചാത്തലവും സമ്മാനിക്കും. മികവുറ്റ സാങ്കേതിക വിദ്യകളോടെയും ഗംഭീര സൗണ്ട് ട്രാക്കുകളോടും എത്തുന്ന ചിത്രം മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ തലവര മാറ്റുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 

ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയ ചിത്രങ്ങളെല്ലാം ഹിറ്റടിച്ചിട്ടുണ്ട്, ബോക്‌സ് ഓഫീസ് തൂത്തുവാരിയിട്ടുമുണ്ട്.
 

Latest News