സാമ്പത്തിക ബാധ്യത; ദമ്പതികൾ ആത്മഹത്യചെയ്ത നിലയിൽ

തിരുവനന്തപുരം - ദമ്പതികളെ വീടിനകത്ത് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പാലോട് നാഗരയിൽ അനിൽ കുമാർ(55), ഭാര്യ ഷീബ(50) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
 കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ദമ്പതികളെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വിതുര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
 

Latest News