ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ-യു.എ.ഇയിലെ ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി  ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കണ്ണൂര്‍ കണ്ണപുരം സ്വദേശി മെട്ടമ്മല്‍ അബൂബക്കര്‍ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി ഷാര്‍ജ മുസല്ലയില്‍ ഗ്രോസറി നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരുന്നു.

 

Latest News