റിയാദ്- രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലെയും വ്യാപാരസ്ഥാപനങ്ങളില്‍ റമദാന്, ഈദുല്‍ ഫിത്വര്‍ ഡിസ്കൗണ്ട് വില്പന തുടങ്ങി. ഇന്നു മുതല്‍ ഏപ്രില്‍ 14 വരെയാണ് ഡിസ്കൗണ്ട് മേള ഉണ്ടായിരിക്കുകയെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.
നേരത്തെ തന്നെ ഷോപ്പിംഗ് നടത്താന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡിസ്കൗണ്ട് വില്പനക്ക് അനായാസം അനുമതി എടുക്കാവുന്നതാണ്. ശേഷം പ്രിന്റെടുത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കാം. ഓരോ സ്ഥാപനങ്ങള്‍ക്കും ഡിസ്കൗണ്ട് വില്പനക്ക് ഒരു വര്‍ഷത്തില്‍ നിശ്ചിത എണ്ണം ദിവസങ്ങളുണ്ടെങ്കിലും റമദാന്, ഈദുല്‍ ഫിക്വര് ഓഫര്‍ അതില്‍ ഉള്‍പ്പെടുകയില്ല. ഓഫറുകളുടെ വിശ്വാസ്യതയും മറ്റും ഉപഭോക്താക്കള്‍ക്ക് ബാര്‍കോഡുകള്‍ റീഡ് ചെയ്ത് മനസ്സിലാക്കാം. മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
അതേസമയം ഡിസ്കൗണ്ട് വില്പന നിയമവിധേയമാണോയെന്ന് പരിശോധിക്കാന്‍ പരിശോധന തുടരുമെന്നും മന്ത്രാലയം പറഞ്ഞു.






