പ്രശസ്ത ടിവി നടൻ ഋതുരാജ് സിംഗ് അന്തരിച്ചു

മുംബൈ- പ്രശസ്ത ടിവി നടൻ ഋതുരാജ് സിംഗ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സഹപ്രവർത്തകനും പ്രിയ സുഹൃത്തുമായ അമിത് ബെൽ ആണ് മരണവാർത്ത അറിയിച്ചത്. ഫെബ്രുവരി 20 ന് പുലർച്ചെ 12:30 ന് ഋതുരാജിന് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. ഋതുരാജ് പാൻക്രിയാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു. അനുപമ, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ', 'ത്രിദേവിയാൻ', 'ദിയാ ഔർ ബാത്തി ഹം' തുടങ്ങിയ ടിവി സീരിയലുകളിലും ഷോകളിലും അഭിനയിച്ചു. വരുൺ ധവാനും ആലിയ ഭട്ടിനുമൊപ്പം 'ഹംപ്റ്റി ശർമ്മ കി ദുൽഹനിയ' എന്ന ചിത്രത്തിലും അഭിനയിച്ചു.
 

Latest News