Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.എസ്.പി നേതാവ് ആശുപത്രി ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ

ഇടുക്കി - ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർ.എസ്.പി പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ നെടുംകണ്ടം സ്വദേശി മുല്ലവേലിൽ ഷാജിയെ(45)യാണ് ആശുപത്രിയിലെ ശുചിമുറിയിലെ ഷവറിന്റെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
 വയറു വേദനയെ തുടർന്ന് പുലർച്ചെയാണ് ഷാജിയെ നെടുക്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചത്. ശുചിമുറിയിൽ കയറി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബലമായി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ആർ.എസ്.പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.


 

Latest News