പ്രായം മുപ്പതായി, പുരുഷനെപ്പറ്റിയുള്ള സങ്കല്‍പം മാറിയെന്ന് നടി നിത്യമേനോന്‍

പ്രായം മുപ്പത് കഴിഞ്ഞതിനാല്‍ ഇരുപതുകളില്‍ തനിക്ക് പുരുഷനെക്കുറിച്ചുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ മാറിയെന്ന് നടി നിത്യമേനോന്‍.  പങ്കാളി കരുണയുള്ളയാളും ഇന്റലിജന്റുമായിരിക്കണമെന്ന് മുമ്പ് പറയുമായിരുന്നു. പക്ഷെ അതിനപ്പുറം കുറേ കാര്യങ്ങളുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കുന്നെന്നു നിത്യ മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കോളേജില്‍ പഠിക്കുന്ന കാലത്തുണ്ടായ പ്രണയം തകര്‍ന്നപ്പോള്‍ താനേറെ വിഷമിച്ചിരുന്നു. കോളേജ് കാലത്തെ പ്രണയം നിലനിന്നിരുന്നെങ്കിലും താന്‍ സിനിമാ രംഗത്തേക്ക് എത്തിയേനെ. ആ പ്രണയം വര്‍ക്ക് ഔട്ട് ആയിരുന്നെങ്കിലും ഞാന്‍ വിവാഹം ചെയ്യില്ലായിരുന്നു. പ്രണയവും വിവാഹവും രണ്ടാണ്. താന്‍ കാത്തിരുന്നേനെ. താനന്ന് ചെറുപ്പമായിരുന്നു. മുന്‍ കാമുകനെ പിന്നീട് കണ്ടിട്ടില്ല. കോളേജ് കഴിഞ്ഞ് അവന്‍ ദല്‍ഹിക്ക് പോയി. രണ്ട് പേരും രണ്ട് വഴിക്കായി. പിന്നീട് അവന്‍ എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ കണ്ടാല്‍ താന്‍ നല്ല രീതിയില്‍ സംസാരിക്കുമെന്നും നടി വ്യക്തമാക്കി.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നിത്യക്ക് കന്നഡത്തിലും ഹിന്ദിയിലുമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാലതാരമായാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ ആകാശ ഗോപുരം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങള്‍ തേടി എത്തുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് നിത്യ.

 

 

Latest News