ഞങ്ങളെ ബി ടീമെന്ന് വിളിച്ചു, ഇപ്പോള്‍ അവര്‍ തന്നെ എ ടീമിലെത്തി... അശോക് ചവാനെ പരിഹസിച്ച് ഉവൈസി

മുംബൈ- മഹാരാഷ്ട്രയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാനെയും മധ്യപ്രദേശില്‍ കളം മാറ്റി ചവിട്ടടനൊരുങ്ങിയ കമല്‍ നാഥിനേയും പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.
ബി.ജെ.പിയുടെ ബി ടീമാണെന്ന് തങ്ങളുടെ പാര്‍ട്ടിയെന്ന് അശോക് ചവാന്‍ ആരോപിക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ചവാന്‍ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവര്‍ എ ടീമായി മാറിയെന്നും മറ്റൊരു നേതാവ് ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. കമല്‍നാഥിന്റെ പേര് അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറഞ്ഞില്ല. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെയും ഉവൈസി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ അകോലയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഉവൈസി.

 

Latest News