ഒരേസമയം 45 സ്വെറ്ററുകള്‍ ധരിച്ച് അമേരിക്കന്‍ യുവതി ഗിന്നസില്‍ കയറി

വാഷിംഗ്ടണ്‍- ഒരേസമയം 45 സ്വെറ്ററുകള്‍ ധരിച്ച് വാഷിംഗ്ടണ്‍കാരിയായ യുവതി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തു. സോഫിയ ഹെയ്ഡന്‍ ഓരോ സ്വെറ്ററും ഇടുന്ന വീഡിയോ പുറത്തുവന്നു. പ്രാദേശിക ലൈബ്രറിയിലായിരുന്നു റെക്കോര്‍ഡിനായുള്ള ശ്രമം.
2022ല്‍ ഫ്രഞ്ച് കാരനായ തോമസ് ഹോക്വെറ്റ്ഉമാംബോ സ്ഥാപിച്ചിരുന്ന, ഒരേസമയം ഏറ്റവും കൂടുതല്‍ സ്വെറ്ററുകള്‍ ധരിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. അന്ന് 40 സ്വെറററുകളാണ് ധരിച്ചത്. 'ഈ ശ്രമത്തിന് ആവശ്യമായ സ്വെറ്ററുകള്‍ ശേഖരിക്കാന്‍ വളരെയധികം സമയമെടുത്തു,' അമ്മ അലസാന്ദ്ര ഹെയ്ഡന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു.
ഉപയോഗിച്ച സ്വെറ്ററുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.

 

Latest News