അമ്പതുകോടി ആരാദ്യം നേടും... മമ്മുക്കയോട് മത്സരിക്കാന്‍ ഈ കൊച്ചുപയ്യന്‍

അമ്പതുകോടിയിലേക്കെത്താന്‍ മമ്മുക്കാക്കൊപ്പം മത്സരിക്കുന്നത് ഒരു കൊച്ചുപയ്യന്‍. കട്ടയ്ക്ക് മുന്നേറുകയാണ് മമ്മൂട്ടിയും നസ്ലിനും. മമ്മൂക്കയുടെ ഭ്രമയുഗവും നസ്ലിന്റെ പ്രേമലുവും ഫെബ്രുവരിയിലെ ഹിറ്റുകളായി. പ്രേമലുവിന് ഇന്നലെ സൂപ്പര്‍ സണ്‍ഡേ ആയിരുന്നു. ഇന്നലെ മാത്രം ചിത്രം നേടിയത് മൂന്ന് കോടിയോളമാണ്. ആഗോളതലത്തില്‍ ഇതുവരെ നേടിയതാകട്ടെ 41.05 കോടി രൂപ. ചിത്രം 50 കോടിയിലേക്ക് കുതിച്ച് എത്തുകയാണ്.
വൈകാതെ തന്നെ 50 കോടി കരസ്ഥമാക്കിയ റെക്കോര്‍ഡ് പ്രേമലു നേടും എന്നുള്ളത് ഉറപ്പാണ്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രംകൂടിയാണിത്. അതുകൊണ്ട് ഇനിയും പ്രേക്ഷകര്‍ ചിത്രം കാണാന്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗവും ഒപ്പത്തിനൊപ്പം തന്നെയുണ്ട്. ചിത്രം നാല് ദിവസത്തിനുള്ളില്‍ 30 കോടി അടുപ്പിച്ച് നേടി എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യ 50 കോടി ചിത്രം ഭ്രമയുഗം ആകാനും സാധ്യത ഏറെയാണ്.
ഫ്രെബുവരി ഒമ്പതിനാണ് പ്രേമലു തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യം ദിനം തൊണ്ണൂറു ലക്ഷം കളക്ഷന്‍ വന്ന സിനിമയ്ക്ക് രണ്ടാം ദിവസം അതിന്റെ ഇരട്ടി തുകയാണ് ലഭിച്ചത്. നസ്ലിന്‍ നായകനായി എത്തിയ ചിത്രത്തില്‍ മമിത ബൈജു ആണ് നായിക. ഗിരീഷ് എ ഡിയാണ് സംവിധാനം. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

Latest News