നടന്‍ സുദേവ് നായര്‍ വിവാഹിതനായി, വധു മോഡല്‍ അമര്‍ദീപ് കൗര്‍

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡല്‍ അമര്‍ദീപ് കൗര്‍ ആണ് വധു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇവര്‍. ഗുരുവായൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായര്‍ മുംബൈയിലാണ് ജനിച്ചുവളര്‍ന്നത്.

സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. 'മൈ ലൈഫ് പാര്‍ട്ണര്‍' എന്ന ചിത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അനാര്‍ക്കലി, കരിങ്കുന്നം സിക്‌സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വണ്‍, ഭീഷ്മപര്‍വം, തുറമുഖം, പത്തൊന്‍പതാം നൂറ്റാണ്ട്, മിഖായേല്‍, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2001 ലെ അണ്ടര്‍ 16 ദേശീയ ഗെയിംസില്‍ ഹൈജമ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സുദേവ്.

 

Latest News