സൂപ്പര്‍ കാറുകളുടെ ലേലത്തിന് ദുബായ് ഒരുങ്ങുന്നു, കോടികളുടെ ആഡംബര വണ്ടികള്‍

സൂപ്പര്‍ കാറുകളുടെ ലേലത്തിന് ദുബായ് ഒരുങ്ങുന്നു, കോടികളുടെ ആഡംബര വണ്ടികള്‍ദുബായ്- രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള 1935 ബുഗാട്ടി ഉള്‍പ്പെടെ, മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും അപൂര്‍വമായ ചില സൂപ്പര്‍കാറുകള്‍ അടുത്ത മാസം ദുബായില്‍ ലേലം ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ ലേല സ്ഥാപനമായ RM സോതിബീസ് സൂപ്പര്‍കാറുകളുടെ ഉദ്ഘാടന ദുബായ് ലേലം മാര്‍ച്ച് 9 ന് നടത്തും. 2.9 മില്യണ്‍ മുതല്‍ 3.3 മില്യണ്‍ ഡോളര്‍ വരെ വില മതിക്കുന്ന 2023 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കൈറിയാണ് ഉദ്ഘാടന ലേലം.
അധികം ഉപയോഗിക്കാത്ത, ഒരു ഉടമസ്ഥന്‍ മാത്രമുള്ള ഈ കാര്‍ സിന്റില്ല സില്‍വര്‍ നിറത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
എറിക് കൂക്‌സിന്റെ 1935 ബുഗാട്ടി ടൈപ്പ് 57 അറ്റ്‌ലാന്റിക് റിക്രിയേഷനും ദുബായില്‍ ലേലം ചെയ്യും. 2.57 ദശലക്ഷം ദിര്‍ഹം മുതല്‍ 3.3 ദശലക്ഷം ദിര്‍ഹം വരെ വിലയാകുമെന്ന് കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാര്‍ വിപണികളിലൊന്നാണ് യു.എ.ഇ. 2023ന് പിന്നാലെ 2024ലും ആയിരക്കണക്കിന് കോടീശ്വരന്മാര്‍ ദുബായിലേക്ക് മാറുന്നതോടെ രാജ്യത്ത് അള്‍ട്രാ ലക്ഷ്വറി കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും.

 

Latest News