വിധി കണ്ട ശേഷം പ്രതികരക്കേണ്ടതുണ്ടെങ്കില്‍  പ്രതികരിക്കാമെന്ന് പി. മോഹനന്‍

കോഴിക്കോട്- ടി. പി. ചന്ദ്രശേഖരന്‍ കേസില്‍ വിധിയുടെ പൂര്‍ണരൂപം കണ്ടശേഷം എന്തെങ്കിലും പ്രതികരക്കേണ്ടതുണ്ടെങ്കില്‍ പ്രതികരിക്കുമെന്ന് സി. പി. എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. 

അഭിപ്രായം പറയുന്നവര്‍ ചിലരൊക്കെ, ചില മാധ്യമങ്ങളും അതില്‍ വന്നേക്കാം, സ്വന്തം താത്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസരിച്ചാണ് പറയുന്നത്. അത്തരം വ്യാഖ്യാനങ്ങളുടെ മുകളില്‍ അഭിപ്രായം പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News