അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി; രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കോടതിയില്‍

ന്യൂഡല്‍ഹി- കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലാണ് ഹാജരാകുക.

2018ല്‍ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബി. ജെ. പി നേതാവ് വിജയ് മിശ്രയാണ് മാനനഷ്ടക്കേസ് നല്‍കിയത്. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തിവെയ്ക്കുമെന്നാണ് വിവരം.

Latest News