നാട്ടിലേക്ക് മടങ്ങവെ പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ മരിച്ചു

മനാമ- ചികിത്സക്കായി നാട്ടിലേക്ക് മടങ്ങവെ പ്രവാസി മലയാളി ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ മരിച്ചു. മാവേലിക്കര തഴക്കര സ്വദേശി റോയ് പുത്തന്‍പുരക്കല്‍ തോമസ് (62) ആണ് മരിച്ചത്.
ദീര്‍ഘകാലമായി പ്രവാസിയായ തോമസ് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങവെയാണ് വിമാനത്താവളത്തില്‍ മരിച്ചത്. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മിനി റോയ് (ഏഷ്യന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍: റോണി തോമസ് (കാനഡ), റീമ തോമസ് (കുവൈത്ത്).

 

Latest News