ദോഹ നാലു പതിറ്റാണ്ടുകാലം ഖത്തറിലെ കെ.എം.സി.സി രംഗത്തും സാമൂഹ്യ സാംസ്‌കാരിക, മാധ്യമ രംഗത്തും അർപ്പിച്ച സ്തുത്യർഹമായ സേവനങ്ങൾക്ക് അഹമ്മദ് പാതിരിപ്പറ്റയെ ഖത്തർ നരിപ്പറ്റ പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചു.
കൊണ്ടോട്ടി മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം ഉപഹാരം സമ്മാനിച്ചു. അത്‌ലൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ശരീഫ് നരിപ്പറ്റ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സേവനത്തിന് കെ.പി.ഗഫൂർ സ്മാരക പുരസ്‌കാരം സി.കെ. കാസിം മാസ്റ്റർക്ക് സഫാരി ഗ്രൂപ്പ് ജനറൽ മാനേജർ സൈനുൽ ആബിദീൻ സമ്മാനിച്ചു.
എസ്.എ.എം. ബശീർ, ടി. മുഹമ്മദലി, എം.പി. ജാഫർ മാസ്റ്റർ, കെ.പി. റഫീഖ്, ടി.ടി. കുഞ്ഞമ്മദ്, ജാഫർ തയ്യിൽ ലത്തീഫ് വി.പി. ഫൈസൽ കേളോത്ത്, അബ്ദുൽ നാസ്സർ നാച്ചി, ടി.ടി. ബഷീർ സി.കെ. ഉബൈദ്, കെ.പി.സലാം എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടരി സത്താർ സി സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.