പുഴ കാണാന്‍ പോയ 13 കാരിക്ക് ദാരുണാന്ത്യം; കാല്‍തെറ്റി വീണ് മുങ്ങി മരിച്ചു

തൃശൂര്‍- പുഴ കാണാന്‍ പോയ 13 കാരി കാല്‍തെറ്റി വെള്ളത്തില്‍ വീണു മുങ്ങി മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പില്‍ ഹാഷിം അജി ദമ്പതികളുടെ മകള്‍ ഫാത്തിമ തസ്‌നീം ആണു മരിച്ചത്. ഞായര്‍ വൈകീട്ട് നാല് മണിയോടെയാണ് അപകടം. മാതാപിതാക്കള്‍ക്കൊപ്പം ബന്ധു വീട്ടില്‍ എത്തിയതായിരുന്നു ഫാത്തിമ തസ്‌നീം.
കൊടകര മറ്റത്തൂര്‍കുന്നിലെ ബന്ധു വീട്ടില്‍ രാവിലെയാണ് കുടുംബം എത്തിയത്. അതിനിടെയാണ് കുട്ടി പുഴ കാണാന്‍ പോയതും അപകടത്തില്‍പ്പെട്ടതും.
അഗ്‌നിശമന സേന എത്തുന്നതിനു മുന്‍പേ നാട്ടുകാര്‍ കുട്ടിയെ മുങ്ങി എടുത്തു. പിന്നാലെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫാത്തിമ തസ്‌നീം.

 

Latest News