ഖുതുബ് ഷാഹി മസ്ജിദിനു സമീപം അനധികൃത ഖനനം, മുന്നറിയിപ്പുമായി ഹെറിറ്റേജ് വാച്ച്

ഹൈദരാബാദ്-ചരിത്രപ്രസിദ്ധമായ ഖുതുബ് ഷാഹി മസ്ജിദിനും ഖബര്‍സ്ഥാനും അനധികൃത ഖനനത്തിന്റെ ഭീഷണി നേരിടുകയാണെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഹെറിറ്റേജ് വാച്ച്  മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. സെക്രട്ടറിയേറ്റ് ഹില്‍സിലെ നെക്‌നാംപുര ഗ്രാമത്തിലാണ് ഖുതുബ് ഷാഹി മസ്ജിദ്.
മസ്ജിദിനു പുറമേ ഖബര്‍സ്ഥാനും തകര്‍ച്ച നേരിടുകയാണെന്ന് പരാതിയില്‍ പറയുന്നു. വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അനധികൃത ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുനിസിപ്പല്‍ അധികാരികളുടെയും ബന്ധപ്പെട്ടവരുടേയും അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഖനന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ചരിത്രപരമായ സ്ഥലത്തിന് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാംസ്‌കാരികവും മതപരവുമായ അടയാളങ്ങളിന്മേലുള്ള കയ്യേറ്റത്തിനു മുതിരുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും  ഹെറിറ്റേജ് വാച്ച് ആവശ്യപ്പെട്ടു.

 

Latest News