Sorry, you need to enable JavaScript to visit this website.

കേരളത്തിനു പുറത്ത് പ്രേമലു; പ്രചാരണം തെറ്റാണെന്ന് ഫഹദ് ഫാസില്‍

കൊച്ചി-കേരളത്തിനു പുറത്ത് പ്രേമലുവിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ലഭ്യമല്ലെന്ന പ്രചാരണം നിഷേധിച്ച ഫഹദ് ഫാസില്‍.  ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയാണ്.
കേരളത്തിന് പുറത്ത് എല്ലാ സെന്ററുകളിലും ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ ലഭ്യമല്ലെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നതായും അത് വാസ്തമല്ലെന്നും ഫഹദ് പറഞ്ഞു.
'കേരളത്തിന് പുറത്തുള്ള, മലയാളികളല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട്, കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിലുകളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിന് കടകവിരുദ്ധമായ പ്രചരണങ്ങളെല്ലാം തെറ്റാണ്. പ്രേമലുവിനോട് നിങ്ങളെല്ലാം കാണിക്കുന്ന സ്‌നേഹത്തിന് നന്ദി. ചിത്രം തിയറ്ററില്‍ തന്നെ അനുഭവിക്കാന്‍ മറക്കേണ്ട', ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു.

 

Latest News