ഓട്ടിസം ബാധിച്ച മലയാളി കൗമാരക്കാരനെ കാണാതായി, ഷാര്‍ജ പോലീസ് തിരയുന്നു, പ്രവാസികള്‍ക്കും സഹായിക്കാം

ഷാര്‍ജ- ഓട്ടിസം ബാധിച്ച 18 വയസുകാരനെ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. ഫെലിക്സ് ജെബിയെ അവസാനമായി കണ്ടത് ഷാര്‍ജ സിറ്റി സെന്ററിന് പിന്നില്‍ രാത്രി ശനിയാഴ്ച രാത്രി 8:45-നാണ്. പച്ച പുള്‍ഓവറും പച്ച ഷോര്‍ട്ട്‌സും ചുവന്ന ടീ ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിറ്റി സെന്ററില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ ഫെലിക്‌സ് ഓടിപ്പോകുകയായിരുന്നെന്ന് പിതാവ് ജെബി പറഞ്ഞു. 'ഫെലിക്‌സിന് ഓട്ടിസം ഉണ്ട്, ഞങ്ങള്‍ അവനെക്കുറിച്ച് ആശങ്കാകുലരാണ്. അവന്‍ എവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്നലെ രാത്രി മുതല്‍ സിറ്റി സെന്റര്‍ പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് അല്‍ ബത്തീന പ്രദേശത്ത് താമസിക്കുന്ന തോമസ് പറഞ്ഞു. 'പോലീസിന് പരാതി ഞങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്, ഉടന്‍ കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പോസ്റ്ററുകളും ഖലീജ് ചിത്രവും കുടുംബം പങ്കുവെച്ചിട്ടുണ്ട്.

 

Latest News