ഗാസയില്‍ മരണം 29000 ലേക്ക്, 24 മണിക്കൂറിനിടെ 127 മരണം

ഗാസ - ഒക്‌ടോബര്‍ 7 മുതല്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28,985 ആയി ഉയര്‍ന്നതായും 68,883 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായില്‍ അധിനിവേശ സേന ഗാസയിലെ കുടുംബങ്ങള്‍ക്ക് നേരെ 13 കൂട്ടക്കൊലകള്‍ നടത്തി.  127 പേര്‍ മരിക്കുകയും 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം  പറഞ്ഞു.

ആംബുലന്‍സും സിവില്‍ ഡിഫന്‍സ് ജീവനക്കാരും പരിക്കേറ്റവരിലേക്കും അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടവരിലേക്കും എത്തുന്നതില്‍ നിന്ന് ഇസ്രായില്‍ സൈന്യം തടയുന്നതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

 

Latest News