ക്ഷേത്രത്തിലെ തൂക്കവില്ലില്‍നിന്ന് വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

പത്തനംതിട്ട- ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കത്തോടനുബന്ധിച്ച് തൂക്കവില്ലില്‍നിന്ന് വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.15 അടിയോളം ഉയരത്തില്‍ നിന്നാണ് കുഞ്ഞ് വീണത്.കൈയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി  കുഞ്ഞുങ്ങളുമായി തൂക്കുവില്ലില്‍ കയറി ഉയര്‍ന്ന് താഴുന്നതാണ് ആചാരം. തൂക്കച്ചരടില്‍ ഉയരുന്ന ആളിന്റെ കൈയില്‍നിന്ന് കുഞ്ഞിന്റെ പിടിവിട്ടുവീഴുകയായിരുന്നു.

 

Latest News